കോടതിയിൽ വച്ച് പ്രതി പൊലീസിന്റെ മൂക്കിനിടിച്ചു

Sumeesh| Last Modified വെള്ളി, 6 ജൂലൈ 2018 (14:24 IST)
കോതമംഗലം കോടതി വളപ്പിൽ വച്ച് പ്രതി പൊലിസുകാരന്റെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു. കളരിക്കൽ വീട്ടിൽ കൈലാസ് എന്ന പ്രതിയാണ് കാടാമ്പുഴ സ്നേഷനിലെ പി സി ഓ ആയ ഷിഹാബിനെ തലകൊണ്ട് മൂക്കിനിടിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൈലാസിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏറെനാളാളായി ഇയാൾ പൊലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. ഇതിനിടെ പൊലീസ് പിടി കൂടി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തതിനെ തുടർന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ യാണ് അക്രമം ഉണ്ടായത്. നീയെന്നെ റിമാന്റ് ചെയ്യിച്ചല്ലേടാ എന്ന് ആക്രോഷിച്ച് ഇയാൾ തലകൊണ്ട് ഷിഹാബിന്റെ മൂക്കിന് ആഞ്ഞടിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഇയാളെ വീണ്ടും കോതമംഗലം സ്റ്റേഷനിൽ എത്തിച്ചൂ. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ചതിനും ഔദ്യോഗിഗീക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :