ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം പോയി, ജയിലിൽ എത്തിയപ്പോളാണ് ആ ചതി മനസിലായത്; മലയാളി ന‍ഴ്സിന് കിട്ടിയത് എട്ടിന്റെ പണി

ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം പോയ മലയാളി ന‍ഴ്സിന് കിട്ടിയത് എട്ടിന്റെ പണി

AISWARYA| Last Updated: വെള്ളി, 5 ജനുവരി 2018 (09:33 IST)
ഭർത്താവിനെ കൊന്ന് കാമുകനൊപ്പം പോയ മലയാളി ന‍ഴ്സിന് കിട്ടിയത് എട്ടിന്റെ പണി. കാമവികാരത്താൽ മാത്രമായിരുന്നു കാമുകൻ കൂടെ കൂടിയത് എന്ന ചതി സോഫി മനസസിലാക്കിയത് ജയിലിൽ എത്തിയപ്പോൾ മാത്രമാണ്.

ഓസ്ട്രേലയയിലെ മെല്‍ബണില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും സയനൈഡ് നല്കി കൊലപ്പെടുത്തിയത് രണ്ടുവര്‍ഷം മുമ്പാണ്. തുമ്പില്ലാതിരുന്ന കേസില്‍ ഭാര്യയെയും കാമുകനെയും കുടുക്കിയത് ഒരു അജ്ഞാത യുവതിയുടെ സന്ദേശമായിരുന്നു.

സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സാം എബ്രഹാമിനെ കൊലപ്പെടുത്തിയത് ഭാര്യ സോഫിയാണെന്ന് തെളിഞ്ഞത്. എന്നാല്‍ പൊലീസ് പിടിയിലായ സോഫിയ തന്റെ കാമുകന്‍
അരുണിന് മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നുവെന്ന് അറിയുന്നത് ചോദ്യം ചെയ്യലിനിടെ ആണ്. പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്‌ട്രേലിയന്‍ പൊലീസിന് വിവരം നല്കിയെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :