ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ ഭർത്താവ് കുളിക്കുന്നില്ല; ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ

അനു മുരളി| Last Updated: തിങ്കള്‍, 20 ഏപ്രില്‍ 2020 (10:21 IST)
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ ഭർത്താവ് കുളിച്ചിട്ടില്ലെന്ന പരാതിയുമായി വീട്ടമ്മ. ബംഗളൂരു പൊലീസിന്റെ വനിതാ സെല്ലിലാണ് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ പരാതിയുമായി എത്തിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കുളിക്കാത്ത ഭര്‍ത്താവ് തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്ന് വീട്ടമ്മ പരാതിയിൽ ആരോപിക്കുന്നു.

പലചരക്ക് വ്യാപാരിയായ ഭര്‍ത്താവ് ലോക്ക്ഡൗണ്‍ സമയത്ത് പണമിടപാട് നടത്താനുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കട തുറക്കുന്നില്ല. വീട്ടിൽ തന്നെ ഇരിപ്പാണ്. എന്നാൽ, അന്ന് മുതൽ ഭർത്താവ് വ്യക്തിശുചിത്വം പാലിക്കാതെയും കുളിക്കാതെയുമാണ് നടക്കുന്നത്. അച്ഛന്റെ ദിനചര്യ പിന്തുടര്‍ന്ന് അവരുടെ ഒമ്പത് വയസുള്ള മകളും കുളിക്കാതെയായതായി പരാതി പറയുന്നു.

വനിത ഹെല്‍പ്പ്‌ലൈനില്‍ വന്ന ഒരു പരാതി മാത്രമാണിതെന്നും ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :