വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 2 ജൂണ്‍ 2020 (17:57 IST)
സോഷ്യൽ മീഡിയയിൽ 'ബ്ലൂടീച്ചർ' എന്ന പേരിൽ അശ്ലില ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടതിൽ കേസെടുക്കുമെന്ന് പൊലീസ്. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന അധ്യാപികയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അധ്യാപകരെ അവഹേളിക്കുന്ന തരത്തിൽ ട്രോളുകളും
സോഷ്യൽ മീഡിയ പ്രചരണവും നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ക്ലാസ് എടുക്കാനെത്തിയ അധ്യാപികയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഗ്രൂപ്പുകൾ. ഇത്തരത്തിൽ അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിയ്ക്കുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട് എന്നും ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിയ്ക്കും എന്നും പൊലീസ് വ്യക്തമാക്കി.