1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Auto driver was brutally attacked

നിർത്താതെ ഹോണടിച്ചു; ഓട്ടോ ഡ്രൈവറെ കുത്തിവീഴ്ത്തി യുവാക്കൾ

ഓവർടേക്ക് ചെയ്തുവന്ന ഓട്ടോറിക്ഷയ്ക്ക് കുറുകെ ബൈക്ക് നിർത്തിയ രണ്ടു യുവാക്കൾ ഡ്രൈവറെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

Auto Driver
നിർത്താതെ ഹോൺ അടിച്ചതിന്റെ പേരിൽ, ഓട്ടോ ഡ്രൈവറെ കുത്തി‌വീഴ്‌ത്തി പ്രതികാരം ചെയ്ത് യുവാക്കൾ. രണ്ടു വർഷത്തിന് ശേഷമാണ് യുവാക്കളുടെ പ്രതികാര നീക്കം. ഹരിയാനയിലെ സോനിപതിനടുത്താണ് സംഭവം. 
 
ഓവർടേക്ക് ചെയ്തുവന്ന ഓട്ടോറിക്ഷയ്ക്ക് കുറുകെ ബൈക്ക് നിർത്തിയ രണ്ടു യുവാക്കൾ ഡ്രൈവറെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 
 
വയറിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ഐ‌സിയുവിലാണ്. അക്രമണം നടത്തിയ ഉടൻ യുവാക്കൾ കടന്നുകളയുകയും ചെയ്തു. 
അടുത്ത ലേഖനം
പൗരത്വനിയമ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലെന്ന് യോഗി ആദിത്യനാഥ്