12കാരനായ വീട്ടുസഹായിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; ഡോക്ടർക്കും പ്രഫസറായ ഭാര്യയ്ക്കുമെതിരെ കേസ്

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (09:04 IST)
ഗുവാഹത്തി: 12 വയസ് മാത്രം പ്രായമുള്ള വീട്ടുസഹായിയുടെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ച് ഡോക്ടർ. അസമിലെ ദിബ്രുഗഡ് ജില്ലയിലാണ് സംഭവം. പന്ത്രണ്ടുവയസുകാരൻ ഉറങ്ങിക്കിടക്കുന്നതിനിടെ. അസം മെഡിക്കല്‍ കോളജ് റിട്ടയര്‍ഡ് ഡോക്ടര്‍ സിദ്ധി പ്രസാദ് ഡിയോരി തിളച്ചവെള്ളം ഒഴിയ്ക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടറെയും വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ച ഭാര്യയും മോറന്‍ കോളജ് പ്രിന്‍സിപ്പലുമായ മഞ്ജുള മോഹനെതിരെയും പൊലീസ് കേസെടുത്തു.

പ്രതികൾ രണ്ടുപേരും ഒളിവിലാണ്. ശിശുക്ഷേമ സമിതിയ്ക്ക് ലഭിച്ച രഹസ്യ വീഡിയോ ആണ് സംഭവം പുറത്തെത്തിച്ചത്. ഇതോടെ ശിശുക്ഷേമ വകുപ്പ് പൊലീസിനെ വിവരമറിയിയ്ക്കുകയും, ആഗ്സ്റ്റ് 29ന് പൊള്ളലേറ്റ കുട്ടിയെ വീട്ടിൽനിന്നും രക്ഷപ്പെടുത്തുകയുമായിരുന്നു. പൊലീസ് സംഘം ദമ്പതികളോട് സ്റ്റേഷനില്‍ ഹാജരാകന്‍ ആവശ്യപ്പെട്ടിരിന്നുവെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :