കൊവിഡ് ഭയത്തെ തുടർന്ന് കുട്ടികളെ മാസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് മാതാപിതാക്കൾ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (08:21 IST)
സ്റ്റോക്ക്‌ഹോം: കോവിഡ് 19 ബാധിയ്ക്കുമെന്ന് ഭയന്ന് നാലുമാസത്തോളം മുറിയിൽ പൂട്ടിയിട്ടിരുന്ന കുട്ടികളെ മാതാപിതാക്കൾ മൊചിപ്പിച്ചു. സ്വീഡനിലാണ് സംഭവം, നാലുമാസത്തോളമായി 10 മുതൽ 17 വയസ് വരെയുള്ള മുന്ന് കുട്ടികളെയാണ് അപ്പാർട്ട്മെന്റിൽ അടച്ചിട്ടത്. ഓരോരുത്തരെയും അവരവരുടെ മുറികളിൽ പൂട്ടിയിടുകയായിരുന്നു.

മക്കളെ മുറികളിൽ പൂട്ടിയിട്ട ശേഷം റുമുകളിലേയ്ക്ക് ഭക്ഷണം നൽകുകയായിരുന്നു എന്നും. കുട്ടികളെ പരസ്‌പരം കാണാൻ അനുവദിച്ചിരുന്നില്ല എന്നും തെക്കന്‍ സ്വീഡനിലെ ജോങ്കോപിംഗ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി വ്യക്തമാക്കി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വീഡന്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല എന്നുമാത്രമല്ല 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :