കളിയാക്കിയതിനെതിരെ പരസ്യമായി പ്രതികരിച്ചു, യുവതിയെ ബലാത്സംഗം ചെയ്ത് പ്രതികാരം വീട്ടാൻ ശ്രമിച്ച് 55 കാരൻ

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 21 ഫെബ്രുവരി 2020 (15:35 IST)
ബംഗളുരു: കളിയാക്കിയതിനെതിരെ പരസ്യമായി പ്രതികരിച്ച യുവതിയെ ബലാത്സംഗം ചെയ്ത് പ്രതികാരം വീട്ടാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ‍. ബെംഗലൂരു മകേനഹള്ളി സ്വദേശി രംഗനാഥ എന്ന 55 കാരനാണ്, പിടിയിലായത്. ഇയാളുടെ അയൽവാസിയായ 28കരിയെ പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയായ യുവതി തിങ്കളാഴ്ച രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ രംഗനാഥ കളിയാക്കുകയായിരുന്നു. മേലില്‍ ഇതാവര്‍ത്തിച്ചാല്‍ ചെരിപ്പൂരി മുഖത്തടിക്കുമെന്ന് യുവതി പരസ്യമായി തന്നെ മുന്നറിയിപ്പ് നല്‍കി. പ്രദേശവാസികൾ എല്ലാവരും കണ്ടുനിൽക്കെ യുവതി ശക്തമായി പ്രതികരിച്ചതോടെ യുവതിയോട് പ്രതികാരം വീട്ടാൻ രംഗനാഥ തീരുമാനിക്കുകയായിരുന്നു.

യുവതിയെ ബലാത്സം ചെയ്ത ശേഷം കൊലപ്പെടുത്താൻ രംഗനാഥ പദ്ധതിയിട്ടു. യുവതി ബെംഗളൂരു-തുമകുരു മെയിന്‍ റോഡിലെ സോംപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കടുത്താണ് ജോലി ചെയ്തിരുന്നതെന്ന് രംഗനാഥ മനസ്സിലാക്കിയിരുന്നു. ബസ് സ്‌റ്റോപ്പില്‍ നിന്ന് വീട്ടിലേക്ക് യുവതി ഒരു കിലോമീറ്റര്‍ നടന്നാണ് പോകാറുണ്ടായിരുന്നത്. യുവതി ജോലിക്ക് പോകുന്നതും വരുന്നതുമായ സമയവും വഴിയുമെല്ലാം രംഗനാഥ മൃത്യമായി മനസ്സിലാക്കി വെച്ചു.

തിങ്കളാഴ്ച വൈകുന്നേരം ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രംഗനാഥ യുവതിയെ ബലമായി വലിച്ചിഴച്ച് മരക്കൂട്ടങ്ങളുടെ ഇടയിലേക്ക് കൊണ്ടുപോയി. യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിച്ചതോടെ ശതമായി പ്രതികരിച്ച് ഇവർ ബഹളമുണ്ടാക്കുകയായിരുന്നു. 28കാരുയുടെ കരച്ചിൽ കേട്ട് വഴിയാത്രക്കാരിയായ യുവതി ഓടിയെത്തി. ഇതോടെ സഹായത്തിനെത്തിയ യുവതിയെ അക്രമിക്കാനും പ്രതി ശ്രമിച്ചു. ഇവിടെനിന്നു ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :