22കാരിയെ വലിച്ചിഴച്ച് കരിമ്പ് പാടത്ത് എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ക്രൂരത അമ്മയുടെ കൺ‌മുന്നിൽ‌വച്ച്, സംഭവം ഇങ്ങനെ

Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (12:57 IST)
മുസഫർനഗർ: അമ്മയുടെ മുന്നിൽ വച്ച് 22 കാരി ക്രൂര കൂട്ട ബലാത്സംഗത്തിന് ഇരയായി. ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടാത്. മുസഫർനഗറിലെ കക്രോളി പൊലീസ് സ്റ്റേഷന് സമീപത്തുവച്ചാണ് രണ്ട് യുവാക്കൾ ചെർന്ന് യുവതിയെ ക്രൂര കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

യുവതിയും അമ്മയും ചേർന്ന് കക്രോളിയിൽ മരുന്ന് വാങ്ങാൻ പോയതായിരുന്നു. ഇതിനിടെ രണ്ട് യുവാക്കൾ ചേർന്ന് 22കാരിയെ ബലമായി വലിച്ചിഴച്ച് സമീപത്തെ കരിമ്പ് പാടത്ത് എത്തിച്ചു. പെൺകുട്ടിയും അമ്മയും ഒച്ചവച്ചു എങ്കിലും വിജനമായ സ്ഥലമായതിനാൽ ആരും രക്ഷക്കെത്തിയില്ല. തുടർന്ന് അമ്മയുടെ മുന്നിലിട്ട് യുവാക്കൾ 22കാരിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളിൽ ഒരാളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :