ഹൈദരാബാദ്|
jibin|
Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (14:32 IST)
പ്രണയാഭ്യർഥന നിരസിച്ച പത്താം ക്ലാസുകാരിയെ യുവാവ് വീട്ടിൽ കയറി കഴുത്തറത്തു കൊന്നു. തെലങ്കാനയിലെ സങ്ക റെഡ്ഢി ജില്ലയിലാണു നാടിനെ നടുക്കിയ സംഭവം. പതിനാറുകാരി നികിതയാണു കൊല്ലപ്പെട്ടത്.
കൊല നടത്തിയ മൂന്നാം വർഷ എൻജിനീയറിംഗ് വിദ്യാർഥി അരവിന്ദിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
നികിത പ്രണയാഭ്യർഥന നിരസിച്ചതും മറ്റു ആൺകുട്ടികളുമായി സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്‌തതിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു.
അരവിന്ദ് പെണ്‍കുട്ടിയോട് പ്രണയാഭ്യർഥന നടത്തുകയും ദീര്‍ഘനാളായി പിന്തുടരുകയും ചെയ്‌തിരുന്നു. സംഭവ ദിവസം വീട്ടില്‍ എത്തിയ യുവാവ് വാക്കുതര്‍ക്കമുണ്ടാക്കുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറക്കുകയുമായിരുന്നു.
നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് നികിതയെ ആശുപത്രിയില്‍ എത്തിച്ചത്. അരവിന്ദിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.