സാഗര്‍ (മധ്യപ്രദേശ്)|
jibin|
Last Modified ബുധന്‍, 4 ജൂലൈ 2018 (18:20 IST)
മധ്യപ്രദേശില്‍ 14കാരിയെ നാലംഗസംഘം ക്രൂരമായി പീഡിപ്പിച്ചു. ഒരു സ്‌ത്രിയുടെ സഹായത്തോടെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകകയാണ്
ചൊവ്വാഴ്‌ചയാണ് പീഡനം നടന്നത്. പ്രതിയായ സ്‌ത്രീ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും പ്രതികള്‍ക്ക് കാഴ്‌ചവയ്‌ക്കുകയുമായിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിനിടെ കുട്ടി അവശയായി.
ബലാത്സംഗത്തിനിടെ ബോധം നഷ്‌ടമായ പെണ്‍കുട്ടിയെ സാഗറിലെ ഒരു സ്‌കൂളിനടുത്തുള്ള തെരുവില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. വഴിയാത്രക്കാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പിടിയിലായ പ്രതികളെയും സ്‌ത്രീയേയും ചോദ്യം ചെയ്യുകയാണെന്ന് സാഗര്‍ പൊലീസ് സൂപ്രണ്ട് സത്യേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.