1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Actress Santhi's Death updates

ശാന്തിയുടേത് ദുരൂഹമരണം; കട്ടിലിൽ ചാരി മൃതദേഹം, മരിക്കുന്നതിനു മുൻപ് അവസാനം വിളിച്ചത് ആരെ?

വിശ്വശാന്തി
തെലുങ്ക് സീരിയല്‍ നടി ശാന്തിയുടെ (വിശ്വശാന്തി) മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ എന്‍ജിനീയേഴ്‌സ് കോളനിയിലെ വസതിയിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. റൂമിലെ കട്ടിലില്‍ ചാരി നിലത്തിരിക്കുന്ന നിലയിലായിരുന്നു ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. 
 
35കാരിയായ ശാന്തി മാത്രമാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ഫോണില്‍ വിളിച്ചപ്പോള്‍ ശാന്തി ഫോണെടുത്തിരുന്നില്ല. തുടർന്ന് അയൽക്കാരെ അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തിയതും മൃതദേഹം കണ്ടെത്തിയതും.
 
അതേസമയം, ശാന്തി അമിതമായി മദ്യപിച്ചത് കാരണം വീണ് അപകടം പറ്റിയതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, അവസാനമായി ശാന്തി സംസാരിച്ചത് ആരോട് എന്ന കാര്യമെല്ലാം അറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഡിപ്രഷനിൽ ആയിരുന്നെങ്കിൽ ഇക്കാര്യം ശാന്തി ആരോടെങ്കിലും പങ്കുവെച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 
About Writer
അനു മുരളി