ഹൈദരാബാദ്|
അനിരാജ് എ കെ|
Last Updated:
വെള്ളി, 10 ഏപ്രില്‍ 2020 (10:57 IST)
തെലുങ്ക് സീരിയല്‍ നടി ശാന്തി (വിശ്വശാന്തി) മരിച്ച നിലയില്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ എന്‍ജിനീയേഴ്‌സ് കോളനിയിലെ വസതിയിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.
കട്ടിലില്‍ ചാരി നിലത്തിരിക്കുന്ന നിലയിലായിരുന്നു ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ശാന്തി മാത്രമാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടില്‍ ആളനക്കം ഇല്ലെന്ന് കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് വാതില്‍ ചവിട്ടിത്തുറന്നാണ് ഉള്ളില്‍ കയറിയത്.