രോഹിത് ശാന്തൻ, ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിക്കാൻ കഴിവുള്ളവൻ: പോണ്ടിംഗ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (16:35 IST)
ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാന്‍ ഏറ്റവും പറ്റിയ നായകന്‍ രോഹിത് ശര്‍മയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ശാന്തനും സൗമന്യമായ രോഹിത് വളരെ ശാന്തതയോടെയാണ് ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതെന്ന് പോണ്ടിംഗ് പറയുന്നു.

അദ്ദേഹം കളിക്കുന്നത് പോലും ഇതേ രീതിയിലാണ്. കളത്തിനകത്തും പുറത്തും രോഹിത് മിതഭാഷിയാണ്. ഇന്ത്യയെ നയിക്കുന്നതിനാവശ്യമായ എല്ലാഗുണങ്ങളും രോഹിത്തിനുണ്ട്. സ്വന്തം മണ്ണില്‍ മറ്റൊരു ലോകകിരീടത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയാണ് ഏറ്റവും അനുയോജ്യനായ താരമെന്നും മുന്‍ നായകനായ വിരാട് കോലി ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും പോണ്ടിംഗ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :