Cricket worldcup 2023: ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായിരിക്കും, പക്ഷേ ഈ നാണക്കേടിന്റെ റെക്കോര്‍ഡ് അവര്‍ക്ക് മാത്രം ഉള്ളതാണ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (16:37 IST)
ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡും സ്വന്തമാക്കി ഇംഗ്ലണ്ട്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ 11 ടെസ്റ്റ് പ്ലെയിങ്ങ് രാജ്യങ്ങള്‍ക്കുമെതിരെ തോല്‍ക്കുന്ന ആദ്യ ടീമെന്ന ദയനീയമായ റെക്കോര്‍ഡാണ് ഇംഗ്ലണ്ടിന്റെ പേരിലായത്.

അഫ്ഗാന് പുറമെ ടെസ്റ്റ് രാജ്യങ്ങളായ ഇന്ത്യ, ഓസ്‌ട്രേലിയ,ന്യൂസിലന്‍ഡ്,ദക്ഷിണാഫ്രിക്ക,വെസ്റ്റിന്‍ഡീസ്,പാകിസ്ഥാന്‍,ശ്രീലങ്ക,ബംഗ്ലാദേശ്,സിംബാബ്‌വെ,അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയെല്ലാം ഇംഗ്ലണ്ട് ഏകദിന ലോകകപ്പില്‍ തോറ്റിട്ടുണ്ട്. ഇന്നലെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തീല്‍ 69 റണ്‍സിനാണ് അഫ്ഗാന്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :