ഇത് അട്ടിമറികളുടെ ലോകകപ്പോ? അഫ്ഗാനു മുന്നില്‍ വിറച്ച ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

സെമി ഫൈനല്‍ കാണണമെങ്കില്‍ നെറ്റ് റണ്‍റേറ്റ് പോലും സുപ്രധാന പങ്ക് വഹിക്കുന്ന ടൂര്‍ണമെന്റില്‍ അഫ്ഗാനെതിരായ തോല്‍വിക്ക് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കും

രേണുക വേണു| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (07:46 IST)

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റതോടെ ഫേവറിറ്റുകളായി ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 284 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 40.3 ഓവറില്‍ ഇംഗ്ലണ്ട് 215 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. 69 റണ്‍സിന്റെ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്.

സെമി ഫൈനല്‍ കാണണമെങ്കില്‍ നെറ്റ് റണ്‍റേറ്റ് പോലും സുപ്രധാന പങ്ക് വഹിക്കുന്ന ടൂര്‍ണമെന്റില്‍ അഫ്ഗാനെതിരായ തോല്‍വിക്ക് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കും. മൂന്ന് കളികളില്‍ രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോള്‍. നെറ്റ് റണ്‍റേറ്റ് -0.084 ആയി കുറഞ്ഞു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നി വമ്പന്‍ ടീമുകള്‍ക്കൊപ്പമെല്ലാം ഇംഗ്ലണ്ടിന് ഇനി കളികള്‍ ഉണ്ട്. ഇവര്‍ക്കെതിരെ ആരോടെങ്കിലും തോല്‍വി വഴങ്ങിയാല്‍ ഇനി കാര്യങ്ങള്‍ എളുപ്പമാകില്ല.

മൂന്ന് കളികളില്‍ മൂന്നിലും ജയിച്ച് മികച്ച നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :