അഭിറാം മനോഹർ|
Last Modified ഞായര്‍, 15 ഒക്‌ടോബര്‍ 2023 (16:59 IST)
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ശ്രീലങ്കയ്ക്ക് മറ്റൊരു തിരിച്ചടി. ശ്രീലങ്കൻ നായകൻ ദസുൻ ഷനകയ്ക്ക് പരിക്കിനെ തുടർന്ന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഷനകയുടെ പകരക്കാരനായി പേസ് ഓൾറൗണ്ടർ ചമിക കരുണരത്നയെ ടീമിൽ ഉൾപ്പെടുത്തി. കുശാൽ മെൻഡിസാകും ഷനകയ്ക്ക് പകരം ടീമിനെ നയിക്കുക.
പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തിനിടെയാണ് ഷനകയ്ക്ക് പരിക്കേറ്റത്. മൂന്നാഴ്ചയിൽ കൂടുതൽ വിശ്രമം ഡോക്ടർമാർ നിർദേശിച്ചതോടെയാണ് താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പായത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഷനക ഫോം ഔട്ടാണ്. നിലവിൽ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ
ശ്രീലങ്ക പട്ടികയിൽ ഏഴാം സ്ഥാനത്താണ്.