വാര്‍ത്തകളില്‍ കോലിയും ഷമിയുമായിരിക്കും താരങ്ങള്‍, എന്നാല്‍ കളി തീരുമാനിക്കുന്നത് രോഹിത്തിന്റെ പ്രകടനം: നാസര്‍ ഹുസൈന്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 16 നവം‌ബര്‍ 2023 (13:19 IST)
ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെയും തകര്‍ത്ത് ലോകകപ്പ് വിജയത്തിനുള്ള ദൂരം ഒരൊറ്റ മത്സരമാക്കി കുറച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ന്യൂസിലന്‍ഡിനെതിരെ വമ്പന്‍ സ്‌കോര്‍ നേടിയ ഇന്ത്യ 70 റണ്‍സ് വിജയമാണ് കിവികള്‍ക്കെതിരെ നേടിയത്. വിരാട് കോലി,ശ്രേയസ് അയ്യര്‍ എന്നിവര്‍ ബാറ്റുകൊണ്ടും മുഹമ്മദ് ഷമി പന്തുകൊണ്ടും മത്സരത്തില്‍ തിളങ്ങിയെങ്കിലും മത്സരത്തിലെ യഥാര്‍ഥ ഹീറോ രോഹിത് ശര്‍മയാണെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍ പറയുന്നത്.

നാളത്തെ തലക്കെട്ടുകളെല്ലാം ശ്രേയസ് അയ്യര്‍, വിരാട് കോലി,മുഹമ്മദ് ഷമി എന്നിവരുടെ പ്രകടനങ്ങളെ പറ്റിയാകും. എന്നാല്‍ ഇന്ത്യയുടെ യഥാര്‍ഥ ഹീറോ രോഹിത് ശര്‍മയാണ്. ഇന്ത്യന്‍ ടീമിന്റെ കളിരീതിയെ തന്നെ മാറ്റിയെഴുതിയത് രോഹിത്താണെന്ന് വേണം പറയാന്‍. ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ ടോണ്‍ നിര്‍ണയിക്കുന്നത് രോഹിത് ടീമിന് നല്‍കുന്ന തുടക്കങ്ങളാണ്. തുടര്‍ന്ന് വരുന്ന കളിക്കാര്‍ക്ക് സമയമെടുത്ത് കളിക്കാനുള്ള സാഹചര്യം അത് ഒരുക്കുന്നു. ഇത് വമ്പന്‍ സ്‌കോറുകള്‍ നേടാന്‍ ഇന്ത്യയെ സഹായിക്കുന്നു. നാസ്സര്‍ ഹുസൈന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :