‘ആ താരം വിചാരിച്ചാല്‍ ലോകകപ്പ് കോഹ്‌ലിയുടെ കയ്യിലിരിക്കും’; ഗവാസ്‌കര്‍

  sunil gavaskar , rohit sharma , team india , world cup , dhoni , സുനില്‍ ഗവാസ്‌കര്‍ , ലോകകപ്പ് , ധോണി , രോഹിത് ശര്‍മ്മ , വിരാട് കോഹ്‌ലി
മാഞ്ചസ്‌റ്റര്‍| Last Modified ചൊവ്വ, 9 ജൂലൈ 2019 (13:24 IST)
രോഹിത് ശര്‍മ്മ ഫോം തുടര്‍ന്നാല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമെന്ന് സുനില്‍ ഗവാസ്‌കര്‍. അപാര ഫോമിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ കളികളില്‍ അവിശ്വസനീയമായ പ്രകടനമാണ് രോഹിത് പുറത്തെടുത്തത്.

രോഹിത് മികച്ച രീതിയില്‍ ബാറ്റ് വീശുന്നത് തുടര്‍ന്നാല്‍ മൂന്നാം നമ്പറിലെത്തുന്ന ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കും പിന്നാലെയുള്ള ബാറ്റ്‌സ്‌മാന്മാര്‍ക്കും കാര്യങ്ങള്‍ എളുപ്പമാകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതുവരെ അഞ്ച് സെഞ്ചുറികളാണ് രോഹിത് നേടിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 647 റണ്‍സാണ് ഈ ലോകകപ്പില്‍ ഹിറ്റ്‌മാന്റെ സമ്പാദ്യം.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന (ആറ് എണ്ണം) റെക്കോര്‍ഡും രോഹിത് പങ്കിടുകയാ‍ണ്. ന്യൂസിലന്‍ഡിനെതിരെ ഇന്ന് നടക്കുന്ന സെമിയില്‍ സെഞ്ചുറി നേടിയാല്‍ ഹിറ്റ്‌മാന് സച്ചിനെ മറികടക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :