ധോണിയുള്ളപ്പോള്‍ ക്രീസ് വിടരുതെന്ന മുന്നറിയിപ്പ് മറന്നു; വിക്കറ്റിന്‍ പിന്നില്‍ ധോണിയുടെ മായാജാലം

 ms dhoni , team india , world cup , ICC , ധോണി , ലോകകപ്പ് , കുശാല്‍ മെന്‍‌ഡീസ് , കോഹ്‌ലി , ജഡേജ
ലീഡ്‌സ്| Last Modified ശനി, 6 ജൂലൈ 2019 (16:48 IST)
വിക്കറ്റിന് പിന്നില്‍ ധോണിയുള്ളപ്പോള്‍ ക്രീസ് വിട്ടിറങ്ങരുതെന്ന ഐസിസിയുടെ ട്വീറ്റ് ശ്രീലങ്കന്‍ താരം
കുശാല്‍ മെന്‍ഡിസ് മറന്നുവെന്ന് തോന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബെയ്‌ല്‍ തെറിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

വിരമിക്കണമെന്ന് മുറവിളി കൂട്ടുന്ന മുന്‍ താരങ്ങള്‍ക്കും ഒരു വിഭാഗം ആരാധകര്‍ക്കും ധോണി നല്‍കിയ മറുപടി കൂടിയാണിത്. രവീന്ദ്ര എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തിലാണ് വിക്കറ്റിന് പിന്നിലെ ധോണിയുടെ മായാജാലം കണ്ടത്.

ജഡേജ ബോള്‍ ധൈര്യത്തോടെ കളിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ കുശാല്‍ മെന്‍ഡിസിന് തെറ്റി. പിച്ച് ചെയ്‌ത പന്ത് കുത്തിത്തിരിഞ്ഞ് ധോണിയുടെ കൈകളില്‍. ലങ്കന്‍ താരം ബാലന്‍‌സ് ചെയ്‌തു നില്‍ക്കുന്നതിന് മുമ്പേ ബെയ്‌ല്‍ താഴെ വീണു. സെക്കന്‍ഡുകള്‍ മാത്രം മതിയായിരുന്നു ധോണിക്ക് ആ വിക്കറ്റില്‍ പങ്കാളിയാകാ‍ന്‍.

ലോകകപ്പിലെ കഴിഞ്ഞ മത്സരങ്ങളില്‍ ബാറ്റിംഗില്‍ മെല്ലപ്പോക്ക് നടത്തിയെന്ന് ആരോപിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവര്‍ ധോണിക്ക് രംഗത്തു വന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് വിക്കറ്റിന് പിന്നില്‍ ധോണി നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :