ധവാന്റെ പരുക്ക്; ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി ഫീൽഡിംഗ് കോച്ച്

 shikhar dhawan , team india , cricket , world cup , ആർ ശ്രീധർ , ശിഖര്‍ ധവാന്‍ , ലോകകപ്പ് , ഇന്ത്യ , കോഹ്‌ലി
ലണ്ടന്‍| Last Modified വെള്ളി, 14 ജൂണ്‍ 2019 (14:16 IST)
പരുക്കില്‍ നിന്ന് മോചിതനായാലും ലോകകപ്പ് മത്സരങ്ങളില്‍ കളിക്കുകയെന്നത് ശിഖര്‍ ധവാന് ദുഷ്‌കരമായിരിക്കുമെന്ന് ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ.

സ്ലിപ് പോലെ പന്ത് അതിവേഗത്തിൽ വരുന്ന സ്ഥലങ്ങളിൽ ഫീൽഡ് ചെയ്യാൻ ധവാന് പ്രയാസമായിരിക്കും. ഫീല്‍ഡില്‍ പന്തെറിയുന്നതിന് പ്രശ്‌നമുണ്ടാകില്ല. പക്ഷേ പന്ത് പിടിക്കാന്‍ പ്രയാസമുണ്ടാകും. പ്രത്യേകിച്ചും ധവാന്‍ ഒരു സ്ലിപ്പ് ഫീല്‍ഡര്‍ ആയതിനാല്‍. ഇത് വീണ്ടും പരുക്കേൽക്കാൻ കാരണമാവും. ഒരാഴ്ച കഴിയാതെ ധവാന് കളിക്കാൻ കഴിയുമോയെന്ന് പറയാൻ കഴിയില്ലെന്നും ശ്രീധർ പറഞ്ഞു.

ഇടംകൈയന്‍ ബാറ്റ്‌സ്മാനാണെങ്കിലും ധവാന്‍ ഒരു നാച്ചുറല്‍ റൈറ്റ് ഹാന്‍ഡറാണ്. ഇക്കാരണത്താല്‍ ഇടതു കൈ വിരലിന് പരുക്കേറ്റത് അദ്ദേഹത്തിന്റെ ബാ‍റ്റിംഗിനെ ബാധിക്കും. മത്സരത്തിന്റെ തുടക്കത്തില്‍ സ്ലിപ്പിലാണ് ധവാന്‍ സാധാരണ ഫീല്‍ഡ് ചെയ്യാറ്. തുടക്കത്തില്‍ കനം കുറഞ്ഞ പന്തുകളിലാകും ധവാന് പരിശീലനം നല്‍കുക. പിന്നീട് പതിയെ സാധാരണ പന്തിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :