‘പാകിസ്ഥാന് ടീ കപ്പല്ല, ഞാന്‍ ഡി കപ്പ് നല്‍കുന്നു’; അഭിനന്ദനെ പരിഹസിച്ച പാക് ചാനലിന് മറുപടിയുമായി പൂനം പാണ്ഡെ

മുംബൈ| Last Modified വെള്ളി, 14 ജൂണ്‍ 2019 (13:56 IST)
ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്‌ത ഇന്ത്യന്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച പാക് ടിവി പരസ്യത്തിനെതിരെ പ്രതിഷേധവുമായി ബോളിവുഡ് താരം പൂനം പാണ്ഡെ.

പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട ഞാന്‍ നിങ്ങള്‍ക്ക് ഡി കപ്പുതരാം എന്നു പറഞ്ഞാണ് പൂനം പാണ്ഡെയുടെ ഇന്‍സ്‌റ്റഗ്രാം വീഡിയോ.

ഇന്നലെയാണ് വാട്‌സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവീരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നല്‍കാമെന്നും നിങ്ങള്‍ക്കിതില്‍ ചായ കുടിക്കാമെന്നും പറയുന്നത്.

മൊബൈലില്‍ അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള ജാസ് ടിവിയുടെ പരസ്യം പ്ലേ ചെയ്‌ത ശേഷമാണ് പൂനം പാണ്ഡേയുടെ മറുപടി. “ഇന്നലെയാണ് ഞാന്‍ ഈ പരസ്യം കണ്ടത്. ഹേ പാകിസ്ഥാന്‍ ഒരു വാര്‍ ഹീറോയെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ല. നിങ്ങള്‍ ടീ കപ്പുകൊണ്ട് എന്തിന് തൃപ്തരാവണം. നിങ്ങള്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്… ഡീ കപ്പ് …ഡബിള്‍ ഡീ കപ്പ്. നിങ്ങള്‍ക്ക് ഇതില്‍ ചായയും കുടിക്കാം”- എന്ന് പറഞ്ഞ ശേഷം പാഡ്ഡഡ് ബ്രാ ഊരി നല്‍കുകയായിരുന്നു പൂനം പാണ്ഡെ.

My Answer to the Pakistani AD. #IndvsPak World Cup 2019.

A post shared by Poonam Pandey (@ipoonampandey) on
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :