ആ പന്തിന് മാന്ത്രികതയോ ?; ബാറ്റ്‌സ്‌മാന്‍ ഒന്നുമറിഞ്ഞില്ല, കണ്ടത് കുറ്റി തെറിച്ചത് - ഇത് ചാഹല്‍ മാജിക്

 world cup , team india , youves vendra chahal , south africa , kohli , Rassie vander Dussen , michael vaughan , jasprit bumrah , ലോകകപ്പ് , ജസ്‌പ്രിത് ബുമ്ര ,  കോഹ്‌ലി , ദക്ഷിണാഫ്രിക്ക , അം‌ല
സതാംപ്ടണ്‍| Last Updated: ബുധന്‍, 5 ജൂണ്‍ 2019 (19:15 IST)
ആദ്യം ജസ്‌പ്രിത് ബുമ്ര പിന്നീട് യുസ്‌വേന്ദ്ര ചാഹല്‍. ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ മുഴവന്‍ തകരുകയായിരുന്നു സതാംപ്ടണില്‍. ഡി കോക്കിനെയും അം‌ലയേയും ബുമ്ര പറഞ്ഞയച്ചപ്പോള്‍ ഡ്യുപ്ലെസിയും വാന്‍ഡെര്‍ ഡസനും ചേര്‍ന്ന് പ്രോട്ടീസിനെ മികച്ച നിലയില്‍ എത്തിക്കുമെന്ന് തോന്നിപ്പിച്ചു.

എന്നാല്‍ എന്നാല്‍ ഇരുപതാം ഓവറില്‍ ഇരുവരെയും പുറത്താക്കി ചാഹല്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍‌തൂക്കം നല്‍കി. മനോഹരമായൊരു ഗൂഗ്ലിയിലൂടെ ഡ്യുപ്ലെസിയെ പറഞ്ഞയച്ചപ്പോള്‍ വാന്‍ഡെര്‍ ഡസന്റെ പുറത്താകലായിരുന്നു ശ്രദ്ധേയമായത്.

ലെഗ്‌ സ്‌റ്റം‌മ്പിന് നേര്‍ക്ക് പിച്ച് ചെയ്‌ത പന്തിനെ ഓഫ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ചതാണ് താരത്തിന് വിനയായത്. പിച്ച് ചെയ്‌ത പന്ത് ഡസന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് കുത്തി തിരിഞ്ഞു മിഡില്‍ സ്‌റ്റം‌മ്പ് തെറിപ്പിച്ചു. പുറത്തേക്ക് പോകുമെന്ന് തോന്നിച്ച പന്താണ് വിക്കറ്റ് എടുത്തത്. അതിശയത്തോടെയാണ് ആരാധകര്‍ ഈ പന്ത് കണ്ടത്.

നിലയുറപ്പിക്കേണ്ട സമയത്ത് ആത്മവിശ്വാസം അധികമായതാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന് വിനയായത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഒന്നിനു പുറകെ ഒന്നായി വീഴുകയും ചെയ്‌തു. ഡ്യുപ്ലെസിയെ പുറത്താക്കിയ ചാഹലിന്റെ ഗൂഗ്ലിയും മനോഹരമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :