ആരാധകര്‍ നിരാശയില്‍; ഇന്ത്യ - ദക്ഷിണാഫ്രിക്ക പോരാട്ടം തടസപ്പെടുമെന്ന് റിപ്പോര്‍ട്ട്

  world cup , india , south africa , team india , rain , ലോകകപ്പ് , മഴ , ഇന്ത്യ , ദക്ഷിണാഫ്രിക്ക
സതാംപ്‌ടണ്‍| Last Updated: ബുധന്‍, 5 ജൂണ്‍ 2019 (14:10 IST)
- ലോകകപ്പ് പോരാട്ടം തടസപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 100 ഓവര്‍ തികച്ച് കളിക്കാനുള്ള സാഹചര്യമല്ല സതാംപ്‌ടണില്‍ ഉള്ളതെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

സതാംപ്‌ടണില്‍ ഇന്ന് മഴ പെയ്‌തേക്കുമെന്നും അന്തരീക്ഷം അങ്ങനെയുള്ളതാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാം ഇന്നിംഗ്‌സായിരിക്കും മുടങ്ങാന്‍ സാധ്യത കൂടുതല്‍.

മത്സരത്തിന്‍റെ തുടക്കത്തില്‍ 33 ശതമാനമാണ് മഴയ്‌ക്ക് സാധ്യത. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ മഴ ഭീഷണി നിലനില്‍ക്കുന്നു. 18 ഡിഗ്രി ആയിരിക്കും ഉയര്‍ന്ന താപനില. മഴയ്‌ക്കുള്ള എല്ലാ ലക്ഷണങ്ങളും സതാംപ്ടണില്‍ ഉണ്ടെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :