ടീമില്‍ വിഭാഗീയത ?; കോഹ്‌ലിയും രോഹിത്തും രണ്ടു ചേരിയില്‍ - രാഹുലിനെതിരെ ഒരു വിഭാഗം!

 world cup , team india , kohli , rohith , dhoni , ലോകകപ്പ് , ധോണി , രോഹിത് ശര്‍മ്മ , വിരാട് കോഹ്‌ലി
മാഞ്ചസ്‌റ്റര്‍| Last Modified ശനി, 13 ജൂലൈ 2019 (12:38 IST)
ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് ടീം ഇന്ത്യ തോല്‍‌വി സമ്മതിച്ച് പുറത്തായത് ആരാധകരെ ഞെട്ടിച്ചിരുന്നു. പരാജയത്തില്‍ ക്രിക്കറ്റ് പ്രേമികളും താരങ്ങളും ഒരു പോലെ നിരാശയിലാണ്. ഇതിനിടെ ഇന്ത്യന്‍ ടീമില്‍ വിഭാഗീയത ശക്തമാകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രണ്ടു ചേരിയിലാണെന്നാണ് 'ദൈനിക് ജാഗരണ്‍' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഹ്‌ലിക്ക് പിന്തുണ നല്‍കുന്ന ഒരു വിഭാഗം താരങ്ങള്‍ ടീമിലുണ്ട്. മറ്റുള്ളവര്‍ രോഹിത്തിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

ടീമില്‍ ഇടം ലഭിക്കണമെങ്കില്‍ രണ്ടു ചേരികളിലൊന്നില്‍ ഉണ്ടാകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷം പിടിക്കാതെ ടീമില്‍ സ്ഥാനം നേടണമെങ്കില്‍ ജസ്പ്രീത് ബുമ്രയെയോ പോലെ സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കുണം.

വിരാട് കോഹ്‌ലിയുടെ എതിര്‍പ്പാണ് അമ്പാട്ടി റായുഡുവിന് വിനയായത്. ശരാശരി പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും കെ എല്‍ രാഹുലിനോട് ടീം മാനേജ്മെന്റിന് കടുത്ത പക്ഷപാതിത്വമുണ്ട്. പരിശീലകന്‍ രവി ശാസ്‌ത്രി, ബോളിംഗ് കോച്ച് ഭരത് അരുണ്‍ എന്നിവരോട് ടീമിലെ ചില അംഗങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ലോകകപ്പ് തോല്‍‌വിയുടെ പശ്ചാത്തലത്തില്‍ ഇവരെ ഒഴിവാക്കണമെന്നാണ് താരങ്ങള്‍ ആഗ്രഹിക്കുന്നതെന്നും 'ദൈനിക് ജാഗരണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :