ബര്‍മിംഗ്‌ഹാം|
Last Modified വ്യാഴം, 11 ജൂലൈ 2019 (22:00 IST)
സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് ഒന്നും ചെയ്യാനായില്ല. ഓസീസ് കരുത്തിനെ നിഷ്‌പ്രയാസം മറികടന്ന് ഇംഗ്ലണ്ട് ഫൈനലില്‍. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെയാണ് ഇംഗ്ലണ്ട് നേരിടുന്നത്. ഇത്തവണത്തെ ഫൈനലിന് ഒരു പ്രത്യേകതയുണ്ട്. ആര് കപ്പ് നേടിയാലും അവരുടെ ആദ്യ ലോകകപ്പ് നേട്ടമായിരിക്കും അത്.
ആദ്യം ബാറ്റ് ചെയ്ത
ഓസ്ട്രേലിയ ഉയര്‍ത്തിയ 225 എന്ന വിജയലക്‍ഷ്യം ഇംഗ്ലണ്ട് വെറും 32.1 ഓവറിലാണ് മറികടന്നത്. 85 റണ്‍സെടുത്ത ജാസണ്‍ റോയി, 34 റണ്‍സെടുത്ത ബെയര്‍സ്റ്റോ, 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ട്, 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്ടന്‍ മോര്‍ഗന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ വിജയശില്‍പ്പികള്‍. ഓസീസ് ബൌളര്‍മാര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ടിന് ഭീഷണിയുയര്‍ത്താന്‍ കഴിഞ്ഞില്ല.
ഓസീസ് ബാറ്റിംഗ് നിരയില്‍ സ്മിത്തിനും (85), അലക്‍സ് കാരി(46)ക്കും മാത്രമാണ് തിളങ്ങാനായത്. മൂന്ന് വിക്കറ്റുകള്‍ വീതമെടുത്ത വോക്സും റഷീദും രണ്ടുവിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറുമാണ് ഓസീസിനെ തകര്‍ത്തെറിഞ്ഞത്.