ധോണി ഉടനൊന്നും വിരമിക്കില്ല; ഇതാണ് ആ വലിയ കാരണങ്ങള്‍!

 dhoni , team india , ipl , world cup , pant , ലോകകപ്പ് , ധോണി , പന്ത് , കോഹ്‌ലി
മുംബൈ| Last Modified ബുധന്‍, 17 ജൂലൈ 2019 (18:22 IST)
ഇന്ത്യന്‍ ആരാധകരുടെ ആകാംക്ഷയത്രയും മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയിലാണ്. അപ്രതീക്ഷിതമായി ടെസ്‌റ്റ് - ഏകദിന നായക സ്ഥാനങ്ങള്‍ വിരാട് കോഹ്‌ലിക്ക് കൈമാറിയ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

എന്നാല്‍ ഉടനൊന്നും ധോണി വിരമിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പല കാരണങ്ങള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ധോണി പെട്ടെന്ന് രാജിവച്ചാല്‍ യുവതാരം ഋഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പറാകും. പരിചയസമ്പത്തിന്റെ അഭാവമുള്ള പന്തില്‍ സമ്മര്‍ദ്ദമുണ്ടാക്കാനെ ഇത് സാധിക്കൂ.

യുവതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും പുതിയ തലമുറയെ വാര്‍ത്തെടുക്കാനും ധോണിക്ക് മികവുണ്ട്. ടീമില്‍ അംഗീകരിക്കപ്പെടുന്ന താരമായതിനാല്‍ തന്നെ ഇത്തരം നീക്കങ്ങള്‍ നടത്താന്‍ മുന്‍ ക്യാപ്‌റ്റന് എളുപ്പത്തില്‍ കഴിയും.

അടുത്തമാസം നടക്കുന്ന വിൻഡീസ് പരമ്പരയിൽ ധോണി കളിക്കില്ല. ഇതിന് ശേഷം ധോണി ടീമിൽ തുടരും. എന്നാല്‍, പതിനഞ്ചംഗ ടീമില്‍ ധോണിയുണ്ടാവുമെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് പന്ത് എത്തും. പന്ത് സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതുവരെ ധോണിയെ ടീമിൽ നിലനിർത്താനാണ് തീരുമാനം.

ഇത് കൂടാതെ ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നട്ടെല്ല് ധോണിയാണ്. ഇവിടെയും തലമുറ മാറ്റം ആവശ്യാമാണ്. ചെന്നൈയ്‌ക്ക് പുതിയ ക്യാപ്‌റ്റനെയും താരങ്ങളെയും കണ്ടെത്തി നല്‍കേണ്ട ചുമതയും ധോണിക്കുണ്ട്. ബി സി സി ഐയിലെ ഒരു വിഭാഗം അംഗങ്ങളുടെ ശക്തമായ പിന്തുണയുള്ള ധോണിക്ക് കുറച്ചു കാലം കൂടി ഇതേ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :