‘കോഹ്‌ലി സമ്മാനിച്ച ബാറ്റില്‍ നിന്ന് സിക്‍സര്‍ പറന്നു; പക്ഷേ , ക്യാപ്‌റ്റന്‍ അത് മോഷ്‌ടിച്ചു’; തുറന്നു പറഞ്ഞ് റഷീദ് ഖാന്‍

  rashid khan , virat kohli , cricket , റഷീദ് ഖാന്‍ , വിരാട് കോഹ്‌ലി , ഐ പി എല്‍ , അസ്ഗര്‍ അഫ്ഗാന്‍
ലണ്ടന്‍| Last Updated: ശനി, 1 ജൂണ്‍ 2019 (19:06 IST)
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ മുഖമാണ് മാന്ത്രിക സ്‌പിന്നര്‍ റഷീദ് ഖാന്‍. ഐപിഎല്‍ മത്സരങ്ങളില്‍ തിളങ്ങിയതോടെ ക്രിക്കറ്റ് പ്രേമികളുടെ നാടായ ഇന്ത്യയില്‍ വലിയ ആരാധകവൃന്തമാണ് താരത്തിനുള്ളത്. ഇന്ത്യന്‍ താരങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് റഷീദ്.

സ്‌പിന്നറാണെങ്കിലും വെടിക്കെട്ട് ബാറ്റ്‌സ്‌മാന്മാരില്‍ നിന്നും അവരുടെ ബാറ്റുകള്‍ ചോദിച്ചു വാങ്ങി വീട്ടില്‍ കൊണ്ടു പോകുന്നതാണ് റഷീദിന്റെ ശീലം. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയോട് ചോദിച്ചു വാങ്ങിയ ബാറ്റ് മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ അടിച്ചു മാറ്റിയെന്നാണ് ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കോഹ്‌ലിയില്‍ നിന്നും വാങ്ങിയ ബാറ്റുമായി ഒരിക്കല്‍ ഗ്രൌണ്ടിലിറങ്ങി. ബൗണ്ടറി അടിക്കാന്‍ ശ്രമിച്ച ആ സിക്‍സ് പോയപ്പോള്‍ എനിക്ക് ആ ബാറ്റിനോട് എന്തോ തോന്നി. ഈ ബാറ്റ് ഉപയോഗിച്ചാല്‍ എല്ലാ പന്തുകളും സിക്സ് നേടാമെന്നും എന്തോ ഒരു സ്‌പെഷ്യല്‍ ബാറ്റില്‍ ഉണ്ടെന്നും എനിക്ക് തോന്നി.

ഒരു ദിവസം ഡ്രസിംഗ് റൂമിലെത്തിയപ്പോള്‍ കോഹ്‌ലി സമ്മാനിച്ച ബാ‍റ്റ് തനിക്ക് തരണമെന്ന് അസ്ഗര്‍ അഫ്ഗാന്‍ പറഞ്ഞു. പറ്റില്ല എന്നായിരുന്നു എന്റെ ഉടനുള്ള മറുപടി. പക്ഷേ, അദ്ദേഹം ഇക്കാര്യം ചോദിക്കുന്നതിന് മുമ്പേ ബാറ്റ് കൈക്കലാക്കിയിരുന്നു.

എന്നാല്‍ ആ ബാറ്റ് കൊണ്ട് അസ്‌ഗറിന് മികച്ച പ്രകടനങ്ങളൊന്നും നടത്താനായില്ല. അത് അങ്ങനെ തുടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം അങ്ങനെ വന്നാല്‍ ആ ബാറ്റ് എനിക്കുതന്നെ അദ്ദേഹം തിരിച്ചു തരുമല്ലോ. എനിക്ക് അത്രയും സ്‌പെഷലാണ് ആ ബാറ്റ് എന്നും റഷീദ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :