സിഡ്നി|
jibin|
Last Updated:
വ്യാഴം, 12 ഫെബ്രുവരി 2015 (15:50 IST)
നിലവിലെ പരാജയങ്ങള്‍ വിലയിരുത്തി ടീം ഇന്ത്യയെ എഴുതി തള്ളാനാകില്ലെന്ന് മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍. ഒരു സാഹചര്യത്തിലു ഇന്ത്യന്‍ ടീമിനെ തള്ളിക്കളയാന്‍ ആകില്ല. മഹേന്ദ്ര സിംഗ് ധോണിയുടെ മികവില്‍ ഏത് നിമിഷവും തിരിച്ചുവരാനുള്ള ശക്തി ഇന്ത്യക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പ് തുടങ്ങുമ്പോള്‍ ടീം ഇന്ത്യ ഫോമിലേക്ക് മടങ്ങി വരാന്‍ സാധ്യതയുണ്ട്. ഒരു പറ്റം ചെറുപ്പക്കാരുടെ ടീമാണ് ഇന്ത്യക്കുള്ളതെന്നും ചാപ്പല്‍ പറഞ്ഞു. ഇത്തവണ കപ്പ് നേടാന്‍ കൂടുതല്‍ ചാന്‍സ് ഓസ്ട്രേലിയ്ക്കും ഇന്ത്യക്കും ആണെന്നും. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ശക്തമായ പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ മത്സരം നടക്കുന്നതിന്റെ ആനുകൂല്യം ന്യൂസിലന്‍ഡിന് ഗുണം ചെയ്യുമെന്നും ചാപ്പല്‍ പറഞ്ഞു.
ക്രിക്കറ്റ് ഓസ്ട്രേലിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രെഗ് ചാപ്പല്‍.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.