ഹരാരെ|
സജിത്ത്|
Last Modified ബുധന്‍, 15 ജൂണ്‍ 2016 (18:27 IST)
സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വൈറ്റ് വാഷ്. മൂന്നാം ഏകദിനത്തില്‍ 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം
ഇന്ത്യ ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് സിംബാബ്‌വെയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്‌വെ ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ കഴിഞ്ഞ മത്സരത്തിന് സമാനമായി 42.2 ഓവറില്‍ കേവലം 123 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. പത്ത് ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ഭുംറയുടെ ബൗളിംഗ് മികവാണ് വന്‍ സ്കോര്‍ നേടുന്നതില്‍ നിന്നും
സിംബാബ്‌വെയെ തടഞ്ഞത്. 71 പന്തില്‍ 38 റണ്‍സെടുത്ത സിബാന്‍ഡയാണ് സിംബാബ്‌വെ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ചിബാബ 27ഉം മറുമ 17ഉം റണ്‍സുമെടുത്തു. ഇന്ത്യക്കായി ചാഹല്‍ രണ്ട് വിക്കറ്റും പട്ടേലും കുല്‍ക്കര്‍ണിയും ഒരോവിക്കറ്റും വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ലോകേഷ് രാഹുല്‍ പുറത്താകാതെ 63 റണ്‍സെടുത്തു. അരങ്ങേറ്റതാരം ഫായിസ് ഫസല്‍ 53 റണ്‍സ് നേടി. 70 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതമാണ് ലോകേഷിന്റെ അര്‍ധ സെഞ്ച്വറി. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമാണ് ഫായിസ് ഫസല്‍ പറത്തിയത്. 21.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിജയലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.