റായ്‌പൂര്‍|
Last Updated:
വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (13:13 IST)
ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20യില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ കീറോണ്‍ പൊള്ളാര്‍ഡ് നയിക്കും. വിരലിനേറ്റ ഒടിവും തോളിലെ മുറിവും കാരണം ചികിത്സയിലായ ക്യാപ്ടന്‍ രോഹിത് ശര്‍മ്മയ്ക്ക് പകരമാണ് പൊള്ളാര്‍ഡ് നായകനാകുന്നത്.
ശനിയാഴ്ചയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. മൂന്നാം സീസണില്‍ എത്തിയതുമുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പ്രധാന കളിക്കാരനാണ് പൊള്ളാര്‍ഡ്.
"ടീമിനെ നയിക്കാന്‍ രോഹിത് ശര്‍മ്മയില്ല എന്നത് നിര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന് വേഗം തിരിച്ചുവരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്ടനാകുക എന്നത് വലിയ ബഹുമതിയായാണ് കാണുന്നത്. എന്നില്‍ വിശ്വാസമര്‍പ്പിച്ച ടീം മാനേജുമെന്‍റിനോട് നന്ദിയുണ്ട്" - പൊള്ളാര്‍ഡ് പറഞ്ഞു.
"മുംബൈ ഇന്ത്യന്‍സിനെക്കുറിച്ചുള്ള അമിത പ്രതീക്ഷയെക്കുറിച്ച് ഞാന്‍ ബോധവാനാണ്. എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. വെല്ലുവിളികള്‍ ഞങ്ങള്‍ നേരിടും" - പൊള്ളാര്‍ഡ് വിശ്വാസം പ്രകടിപ്പിച്ചു.