റാഞ്ചി|
Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (14:02 IST)
ട്രാഫിക്ക് നിയമം ലംഘിച്ചാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
മഹേന്ദ്ര സിംഗ് ധോണിയായാലും പണി കിട്ടും. തന്റെ വിന്റേജ് മോഡല്‍ ബുള്ളറ്റില്‍ റാഞ്ചിയിലൂടെ കറങ്ങുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രമാണ് ധോണിക്ക് വിനയായത്.
ചിത്രത്തില്‍ ബൈക്കിന്റെ നമ്പര്‍ മഡ്ഗാര്‍ഡിലായിരുന്നു എഴുതിയിരുന്നത്. ട്രാഫിക് നിയമം അനുസരിച്ച് ബൈക്കിന്റെ നമ്പര്‍ എല്ലാവര്‍ക്കും കാണത്തക്ക വിധത്തില്‍ നമ്പര്‍ പ്‌ളേറ്റിലാണ് എഴുതേണ്ടത്.
ചിത്രം പുറത്തു വന്നതിനെത്തുടര്‍ന്ന് ട്രാഫിക് പൊലീസ് സെക്ഷന്‍ 122/179 പ്രകാരം കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ 500 രൂപയാണ് ധോണിക്ക് പിഴയായി അടക്കേണ്ടി വന്നത്. ധോണിയുടെ വീട്ടിലേക്ക് ട്രാഫിക് പൊലീസ് നോട്ടീസ് അയച്ചു. പിഴ ധോണിയുടെ കുടുംബം അടയ്ക്കുകയായിരുന്നു.