വിവാദങ്ങള്‍ വഴിമാറി; പാകിസ്ഥാന്‍ ടീം കൊല്‍ക്കത്തയിലെത്തി

സൌരവ് ഗാംഗുലിയുടെ ഇടപെടലാണ് പ്രശ്നപരിഹാരത്തിനു വഴിതെളിയിച്ചത്

 ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് , പാകിസ്ഥാന്‍ ക്രിക്കറ്റ് , ടീം ഇന്ത്യ , ഐസിസി , ഇന്ത്യ-പാക് പോരാട്ടം
കൊൽക്കത്ത| jibin| Last Modified ശനി, 12 മാര്‍ച്ച് 2016 (20:29 IST)
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ടീം കൊല്‍ക്കത്തയിലെത്തി. ശക്തമായ
സുരക്ഷയിലാണ് ടീം നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയത്. ബംഗാള്‍ സര്‍ക്കാരും കൊല്‍ക്കത്ത പൊലീസും പഴുതുകളില്ലാത്ത സുരക്ഷയൊരുക്കാമെന്ന കത്ത് ഐസിസിക്കു സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ലോകകപ്പില്‍ പങ്കെടുക്കുന്നതിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്കിയത്.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൌരവ് ഗാംഗുലിയുടെ ഇടപെടലാണ് പ്രശ്നപരിഹാരത്തിനു വഴിതെളിയിച്ചത്. ബംഗാള്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും സുരക്ഷാ വാഗ്ദാനം സംബന്ധിച്ച കത്ത് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന് നല്കി. ഐസിസി ഇത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയിരുന്നു. സുരക്ഷാകാര്യത്തില്‍ വ്യക്തമായ ഉറപ്പു ലഭിച്ചതോടെ പിസിബി എക്സിക്യൂട്ടീവ് നജീം സേഥി ആഭ്യന്തരമന്ത്രി ചൌധരി നിസാര്‍ ഖാനുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഇതിനുശേഷമാണ് യാത്രാനുമതി നല്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.

പാക് ടീം പിന്മാറിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തതോടെ പാകിസ്ഥാന്‍ വെട്ടിലാകുകയായിരുന്നു. 19നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :