രേണുക വേണു|
Last Modified വ്യാഴം, 30 നവംബര്‍ 2023 (16:07 IST)
അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടാതെ സിംബാബ്വെ. ആഫ്രിക്കന്‍ ക്വാളിഫയറില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും സഹിതം ആറ് പോയിന്റാണ് സിംബാബ്വെയ്ക്കുള്ളത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇവര്‍. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ മാത്രമാണ് ലോകകപ്പ് യോഗ്യത നേടുക.
ശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാലും സിംബാബ്വെയ്ക്ക് എട്ട് പോയിന്റേ ആകൂ. ആദ്യ രണ്ട് സ്ഥാനക്കാരായ നമിബിയയ്ക്കും ഉഗാണ്ടയ്ക്കും നിലവില്‍ പത്ത് പോയിന്റുണ്ട്. നമിബിയ, ഉഗാണ്ട എന്നീ ടീമുകളോട് ക്വാളിഫയറില്‍ സിംബാബ്വെ തോല്‍വി വഴങ്ങിയിരുന്നു. ഇതാണ് തിരിച്ചടിയായത്. നമിബിയ അഞ്ച് മത്സരങ്ങളില്‍ അഞ്ചും ജയിച്ച് ഒന്നാം സ്ഥാനത്താണ്. ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാലും തോറ്റാലും ഇവര്‍ക്ക് ഒന്നാം സ്ഥാനത്ത് തുടരാം. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയമുള്ള ഉഗാണ്ട രണ്ടാം സ്ഥാനത്തുണ്ട്.
സിംബാബ്വെയ്ക്ക് പുറമേ കെനിയ, നൈജീരിയ, ടന്‍സാനിയ, റവാണ്ട എന്നീ ടീമുകളും ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി.