അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2024 (15:18 IST)
ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാണെന്ന് തമിഴ്നാട് യുവസ്പിന്നറായ സായ് കിഷോര്‍. ഇന്ത്യന്‍ ടീമില്‍ ഇതിനകം 3 മത്സരങ്ങള്‍ സായ് കിഷോര്‍ കളിച്ചിട്ടുണ്ട്. തമിഴ്നാടിനായി 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 54 ലിസ്റ്റ് എ മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സായ് കിഷോറിന്റെ പ്രതികരണം.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫി ടീമില്‍ സായ് കിഷോറും കളിക്കുന്നുണ്ട്. ദുലീപ് ട്രോഫിയിലെ പ്രകടനം ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാന്‍ നിര്‍ണായകമാകും. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് താരം.
രാജ്യത്ത് നിലവിലുള്ള മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഞാന്‍ എന്നാണ് കരുതുന്നത്. എന്നെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കു. അവിടെ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് കളിക്കാനാകുമെന്നുള്ള ആത്മവിശ്വാസം ഉള്ളതിനാലാണ് ഇതെല്ലാം പറയുന്നത്. ദീശീയ ടീമിനായി കളിക്കാന്‍ തയ്യാറാണ്. സായ് കിഷോര്‍ പറഞ്ഞു.