കട്ടക്|
jibin|
Last Updated:
വ്യാഴം, 19 ജനുവരി 2017 (19:19 IST)
വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നില്‍ നായകസ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനം.
ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലാണ് നാടകീയമായ സംഭവമുണ്ടായത്. ഇംഗ്ലീഷ് ബോളര്‍മാരെ നിലം പരിശാക്കി
സെഞ്ചുറിയിലേക്ക് കുതിച്ച യുവരാജിനെ അമ്പയര്‍ ഔട്ട് വിളിച്ചതോടെയാണ് ധോണി വിഷയത്തില്‍ ഇടപെട്ടത്.
ക്രിസ് വോക്‌സിന്റെ പന്ത് യുവരാജിന്റെ ബാറ്റിലുരുമ്മിയെന്നോണം വിക്കറ്റ് കീപ്പറുടെ കൈയിലെത്തി. ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ വിളിച്ചതോടെ അമ്പയര്‍ ഔട്ട് വിളിച്ചു. ആശങ്കയോടെ യുവരാജ് നില്‍ക്കെ നോണ്‍ സ്‌ട്രൈക്കിംഗ് എന്റില്‍ ബാറ്റ് ചെയ്യുകയായിരുന്ന ധോണി ഡിആര്‍എസ് റിവ്യൂവിന് ആവശ്യപ്പെട്ടു.
ധോണിയുടെ തീരുമാനമായിരുന്നു ശരിയെന്ന് റിപ്ലെയില്‍ വ്യക്തമായി. മൂന്നാം അമ്പയര്‍ ഗ്രൗണ്ട് അമ്പയറുടെ തീരുമാനം റദ്ദാക്കി. ആദ്യ ഏകദിനത്തില്‍ ഇയാന്‍ മോര്‍ഗന്റെ വിക്കറ്റ് ടീം ഇന്ത്യക്ക് സമ്മാനിച്ചത് ധോണിയുടെ ഇടപെടലിലൂടെയായിരുന്നു.