പൂനെ|
jibin|
Last Modified തിങ്കള്‍, 16 ജനുവരി 2017 (14:03 IST)
ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയിട്ടും ക്യാപ്‌റ്റന്‍സിയുടെ ഹാങ്ഓവര്‍ മാറാതെ മഹേന്ദ്ര സിംഗ് ധോണിയുടെ ഇടപെടല്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിലായിരുന്നു ധോണിയുടെ തീരുമാനമുണ്ടായത്.
ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്റെ ബാറ്റിലുരസി നേരെ ധോണിയുടെ കൈകളിലെത്തി. നിര്‍ണായക വിക്കറ്റ് ലഭിച്ചതിന്റെ സന്തോഷം മറച്ചുവയ്‌ക്കാതെ ധോണി ആഹ്ലാദപ്രകടനം നടത്തുകയും ചെയ്‌തു. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല.
ഉടന്‍ ധോണി കൈകള്‍ ഉയര്‍ത്തി ഡിസിഷന്‍ റിവ്യൂവിന് അപ്പീല്‍ ചെയ്യുകയായിരുന്നു. അബദ്ധം മനസിലാക്കിയ കോഹ്ലി ഉടന്‍ തന്നെ അമ്പയറോട് ഡിആര്‍എസ് ആവശ്യപ്പെട്ടു. ധോണിയുടെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു മൂന്നാം അമ്പയറുടെ തീരുമാനം. 28 റണ്‍സായിരുന്നു ഇംഗ്ലണ്ട് നായകന്റെ സംഭാവന.
ക്യാപ്‌റ്റന് മാത്രമെ ഡിആര്‍എസിന് അപ്പീല്‍ ചെയ്യാന്‍ പറ്റൂ എന്നിരിക്കെ ധോണി അബദ്ധത്തില്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടാന്‍ കൈകള്‍ ഉയര്‍ത്തി ആവശ്യപ്പെടുകയായിരുന്നു.