കട്ടക്ക്|
സജിത്ത്|
Last Updated:
വ്യാഴം, 19 ജനുവരി 2017 (10:06 IST)
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സംഘവും ഇംഗ്ലണ്ടിനെതിരായ അടുത്ത അശ്വമേധത്തിനായി ഇന്നിറങ്ങുന്നു. ഏകദിന ക്യാപ്റ്റനായി ചുമതലയേറ്റ് ആദ്യപരമ്പര തന്നെ അനായാസം സ്വന്തമാക്കുകയെന്നതാണ് കോഹ്ലിയുടെ മുന്നിലുള്ള ലക്ഷ്യം. 350 മുകളിലുള്ള സ്കോർ മൂന്നുവട്ടമാണ്
ഇന്ത്യ പിന്തുടർന്നു ജയിച്ചത്. ഇതിൽ മൂന്നിലും നട്ടെല്ലായി നിന്നതാവട്ടെ കോഹ്‌ലിയുടെ ഇന്നിങ്ങ്സും.
കോഹ്ലിക്കൊപ്പം തകർത്തടിച്ച് 65 പന്തിൽ സെഞ്ചുറി നേടിയ കേദാർ ജാദവിന്റെ പ്രകടനവും ഇംഗ്ലിഷുകാര്‍ക്ക് തലവേദനയാണ്. അതുകൊണ്ടുതന്നെ, രണ്ടാം ഏകദിനത്തിന് ഒരുങ്ങുമ്പോൾ ടീം ഇന്ത്യക്ക് ചിന്തിക്കാന്‍ അധികമൊന്നുമില്ലയെന്നതാണ് വാസ്തവം. അതേസമയം, ബാരാബതി സ്റ്റേഡിയത്തിൽ ഇന്ത്യക്ക് മികച്ച റെക്കോർഡാണുള്ളത. ഇവിടെ 15 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ളതിൽ പതിനൊന്നിലും ഇന്ത്യയ്ക്കായിരുന്നു ജയം.