യുവരാജിന്റെ ഇഷ്‌ടനായകന്‍ ആര് ?; ഡിവില്ലിയേഴ്‌സിന് സാധിക്കാത്ത ആ കാര്യം ഗെയില്‍ സ്വന്തമാക്കും - യുവി വ്യക്തമാക്കുന്നു

ആറ് സിക്‍സറുകള്‍ എന്ന നേട്ടം കൈവരിക്കാന്‍ സാധിക്കുന്നത് ഒരാള്‍ക്ക് മാത്രം: യുവി വ്യക്തമാക്കുന്നു

   youvaraj singh , sourav ganguly , cricket , team india , kohli , dhoni , clark യുവരാജ് സിംഗ് , സ്‌റ്റുവാര്‍ട്ട് ബ്രോഡ് , യുവി , സൗരവ് ഗാംഗുലി , മുഹമ്മദ് കൈഫ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (14:25 IST)
തന്റെ പ്രീയപ്പെട്ട നായകന്‍ സൗരവ് ഗാംഗുലി ആണെന്ന് യുവരാജ് സിംഗ്. ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ എന്നും ഗുണകരമായി. ഓസ്‌ട്രേലിയ അടക്കമുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ സ്വഭാവിക കളി നീ പുറത്തെടുക്കുക എന്നതായിരുന്നു ദാദയുടെ ഉപദേശം. ഈ പിന്തുണ എന്നും കൂടെയുണ്ടായിരുന്നുവെന്നും യുവി സ്‌പോട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ നാറ്റ് വെസ്‌റ്റ് ഫൈനലില്‍ മുഹമ്മദ് കൈഫിനൊപ്പമുള്ള പ്രകടനവും 2007ലെ ട്വന്റി- 20 ലോകകപ്പില്‍ ഇംഗ്ലണ്ട് ബോളര്‍ സ്‌റ്റുവാര്‍ട്ട് ബ്രോഡിനെതിതിരെ നേടിയ സിക്‍സറുകള്‍ ഉള്‍പ്പെടെയുള്ള അര്‍ധസെഞ്ചുറി ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അതിനൊപ്പം തന്നെ സ്ഥാനമുള്ള ഒരു പ്രകടനം നടന്നത് 2011ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. അന്നത്തെ അര്‍ധ സെഞ്ചുറിയും വിലപ്പെട്ടതാണെന്നും യുവരാജ് വ്യക്തമാക്കുന്നു.

ഒരോവറിലെ ആറ് സിക്‍സറുകള്‍ എന്ന നേട്ടം വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന് തകര്‍ക്കാന്‍ സാധിക്കും. വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് സമകാലിക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്മാര്‍ എന്നും യുവരാജ് പറഞ്ഞു.

സൗരവ് ഗാംഗുലിയാണ് തന്റെ നായകനെന്ന് സ്‌പിന്‍ ബോളര്‍ ആര്‍ അശ്വിനും നേരത്തെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :