അഭിമാനിക്കാവുന്ന സമ്മാനം; ഇന്ത്യയുടെ അഭിമാന താരങ്ങള്‍ക്ക് സച്ചിന്റെ ആദരം

ഇന്ത്യയുടെ മിന്നുംതാരങ്ങള്‍ക്ക് സച്ചിന്റെ വക ബി എം ഡബ്യൂ

aparna shaji| Last Modified ഞായര്‍, 28 ഓഗസ്റ്റ് 2016 (14:12 IST)
ഇന്ത്യയുടെ അഭിമാന താരങ്ങ‌ള്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍
ടെണ്ടുല്‍ക്കറുടെ ആദരം. സാക്ഷി മാലിക്, ദീപ കര്‍മാര്‍ക്കര്‍, പി വി സിന്ധു, കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്ക് സച്ചിന്‍ ബി എം ഡബ്യൂ സമ്മാനമായി നല്‍കി. ഒളിമ്പിക്സ് വേദിയില്‍ ഇന്ത്യയുടെ പേര് വിളിച്ചുപറഞ്ഞപ്പോള്‍ അഭിമാനിക്കുകയായിരുന്നു ഓരോ ഇന്ത്യക്കാരും, ഇന്ത്യയെന്ന രാജ്യത്തെ ഓര്‍ത്ത് മൂന്ന് പെണ്‍കുട്ടികളെ ഓര്‍ത്ത് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്തവരില്‍ ഒരാളാണ് സച്ചിനും. തങ്ങള്‍ക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് സാക്ഷി പറഞ്ഞു. സച്ചിന്റെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ദീപയും വ്യക്തമാക്കി. സച്ചിന്റെ കയ്യില്‍ നിന്നും ലഭിക്കുന്ന രണ്ടാമത്തെ വാഹനമാണിതെന്ന് സിന്ധുവും പറഞ്ഞു.

ഇതു കൂടാതെ നിരവധി പാരിതോഷികങ്ങ‌ളാണ് താരങ്ങള്‍ക്ക് പലരും വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡൽഹി സർക്കാരിന്റെ രണ്ട് കോടി, കേന്ദ്ര റയിൽവെ മന്ത്രാലയം 50 ലക്ഷം, ബോളിവുഡ് താരം സൽമാൻ ഖാൻ 25 ലക്ഷം, ഭാരത് പെട്രോളിയം 75 ലക്ഷം, ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ 50 ലക്ഷം, മധ്യപ്രദേശ് - ഹരിയാന സർക്കരുകൾ 50 ലക്ഷം, ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ 30 ലക്ഷം, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ 5 ലക്ഷം, ഇന്ത്യൻ വ്യവസായി മുക്കാട്ട് സെബാസ്റ്റ്യൻ അഞ്ച് മില്യൺ യു എസ് ഡോളർ എന്നിങ്ങനെയാണ് സിന്ധുവിന് ലഭിച്ചിരിക്കുന്ന ക്യാഷ് പ്രൈസുകൾ.

പരിശീലകന്‍ പി. ഗോപിചന്ദിന് 50 ലക്ഷം രൂപ നലകുമെന്നും ആന്ധ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഗുസ്തിക്കാരി സാക്ഷി മാലിക്കിന് ഒരു കോടിയും നല്‍കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചിട്ടുണ്ട്. ഹരിയാന റോത്തക്കിലത്തെി സാക്ഷിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച സിസോദിയ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറായ പിതാവ് സുഖ്ബീര്‍ മാലിക്കിന് പ്രമോഷന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. സിന്ധുവിനും സാക്ഷിക്കും അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ അഞ്ചു ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :