എന്നെ ചതിച്ചു വീഴ്‌ത്തി, മാത്യൂസിനെ സംശയിക്കേണ്ടിയിരിക്കുന്നു - സഹതാരങ്ങള്‍ക്കെതിരെ ദില്‍‌ഷന്‍

നായകസ്ഥാനത്തു നിന്നും ടീമില്‍ നിന്നും തന്നെ പുറത്താക്കുകയായിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദില്‍‌ഷന്‍

 tillakaratne dilshan , retirement news , dilshan , sreelanka , angelo mathews , cricket അഞ്ചലോ മാത്യൂസ്  , ശ്രീലങ്ക , തിലകരത്‌ന ദില്‍ഷന്‍ , ദക്ഷിണാഫ്രിക്ക , ക്രിക്കറ്റ്
കൊളമ്പോ| jibin| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (16:41 IST)
മുതിര്‍ന്ന താരം അഞ്ചലോ മാത്യൂസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീലങ്കന്‍ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച തിലകരത്‌ന ദില്‍ഷന്‍ രംഗത്ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം ടീമില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. പത്തുമാസം നായകസ്ഥനത്ത് ഉണ്ടായിരിന്നിട്ടും മാത്യൂസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ അകലം പാലിച്ചു. ഇത് വളരെ വേദനയുണ്ടാക്കിയെന്നും ദില്‍‌ഷന്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്‌റ്റ് ഏകദിന പരമ്പരകളില്‍ നിന്ന് തിരിച്ചടിയുണ്ടായെങ്കിലും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി ഒരു ടെസ്‌റ്റ് ജയിക്കാന്‍ സാധിച്ചു. ആ കാലയളവില്‍ മാത്യൂസിന്റെ പെരുമാറ്റം സംശയം തോന്നിച്ചിരുന്നു. പരുക്കിന്റെ പേരില്‍ അദ്ദേഹം ആ സമയം എന്റെയൊപ്പം കളിച്ചിരുന്നില്ല. എന്നാല്‍ നായകസ്ഥാനത്തു നിന്നും ഞാന്‍ മാറിയ ശേഷം മാത്യൂസ് ഉടന്‍ ടീമിലേക്ക് തിരിച്ചെത്തിയെന്നും ദില്‍‌ഷന്‍ പറയുന്നു.

നായകസ്ഥാനത്തു നിന്നും തന്നെ ചാടിക്കാന്‍ ശ്രമിച്ചതാരെന്ന് അറിയില്ല. ഇതിനായി ടീമിലും പുറത്തും പല ചരടുവലികളും കളികളും നടന്നിട്ടുണ്ട്. എന്നും രാജ്യത്തിനായി കളിക്കുന്ന തനിക്ക് ഈ നീക്കങ്ങള്‍ നടത്തിയത് ആരാണെന്ന് അറിയേണ്ട ആവശ്യമില്ല. നായകന്‍ ആയിരുന്നപ്പോള്‍ നിരവധി യുവതാരങ്ങളെ ടീമില്‍ എത്തിച്ചു. അവര്‍ ഇന്ന് മികച്ച രീതിയില്‍ കളിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ദിന്‍‌ഷന്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷം കൂടി കളി തുടണരമെന്നായിരുന്നു ആഗ്രഹം. വരുന്ന ലോകകപ്പ് മുന്‍‌ നിര്‍ത്തി ടീമിനെ അണിയിച്ചൊരുക്കുന്നതിനാല്‍ എന്നെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടത്തുകയായിരുന്നു. മികച്ച ഓപ്പണറെ കണ്ടെത്താനായിരിക്കും ഇത് ചെയ്‌തത്. പത്തോളം പേരുമായി ഞാന്‍ ഓപ്പണിംഗ് ഇറങ്ങിയിട്ടുണ്ട്. പുതിയ ഓപ്പണിംഗ് ജോഡികളെ കണ്ടെത്താനാകും പെട്ടെന്ന് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതെന്നും ദില്‍‌ഷന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :