കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (12:01 IST)
'ഗരുഡന്‍' സുരേഷ് ഗോപിയുടെ മറ്റൊരു ഗംഭീര സിനിമ തന്നെ ആകുമെന്ന സൂചന നല്‍കിക്കൊണ്ട് ടീസര്‍ നേരത്തെ പുറത്തു വന്നിരുന്നു. സിനിമയില്‍ അഭിനയിച്ചു വരുകയാണ് ദിലീഷ് പോത്തന്‍.സൗബിന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ ദിലീഷ് പോത്തനും ഉണ്ട്. നമിത പ്രമോദ് ആണ് നായിക.ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയിലും നടന്‍ അഭിനയിച്ചു.
സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ മമ്മൂട്ടിക്കൊപ്പം ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു.മമ്മൂട്ടിയുമായി നിരവധി ആശയങ്ങള്‍ പങ്കുവെച്ചിട്ടുണ്ട് എന്നാല്‍ ഇതുവരെയും തിരക്കഥയൊന്നും തയ്യാറാക്കിയിട്ടില്ലെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു.
രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത
'ഒ.ബേബി'യില്‍ ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഈ സിനിമയാണ് നടന്റെ ഒടുവില്‍ റിലീസ് ആയത്.ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രം പ്രഖ്യാപിച്ചു.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.