അനുബന്ധ വാര്‍ത്തകള്‍
- India vs West Indies ODI Series: കിരീടം മുകേഷ് കുമാറിന് കൈമാറി ഹാര്‍ദിക് പാണ്ഡ്യ; യുവതാരങ്ങള്‍ക്കായി വഴിമാറി രോഹിത്തും കോലിയും
- India vs West Indies 3rd ODI: യൂത്തന്മാര് പ്രതീക്ഷ കാത്തു, സഞ്ജു കസറി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം, പരമ്പര
- India vs West Indies, 3rd ODI: സഞ്ജുവിന് ഒരു അവസരം കൂടി, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന്
- India vs West Indies 2nd ODI: ഇഷാന്‍ കിഷന്‍ വീണ്ടും അര്‍ധ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്
- India vs West Indies 2nd ODI Predicted 11: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം നാളെ, സഞ്ജു കളിക്കും
India vs West Indies, 1st T20 Match: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പര ഇന്നുമുതല്‍, തത്സമയം കാണാന്‍ എന്ത് വേണം
India vs West Indies, 1st T20 Match: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. ഡിഡി സ്‌പോര്‍ട്‌സ്, ജിയോ സിനിമ, ഫാന്‍കോഡ് എന്നിവയില്‍ മത്സരം തത്സമയം കാണാം. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ ട്വന്റി 20 പരമ്പരയിലേക്ക് എത്തുന്നത്.
ടെസ്റ്റ് പരമ്പര 1-0 ത്തിനും ഏകദിന പരമ്പര 2-1 നുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓഗസ്റ്റ് 6, 8, 12, 13 ദിവസങ്ങളിലാണ് അടുത്ത നാല് ട്വന്റി 20 മത്സരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യയാണ് ട്വന്റി 20 യില്‍ ഇന്ത്യയെ നയിക്കുക.
ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: യഷസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്