ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലേക്ക്? മഴ 'കളിക്കുന്നു'

രേണുക വേണു| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (16:25 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ പിരിയുമോ എന്ന് ആരാധകര്‍ക്ക് ആശങ്ക. വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ തടസമായി മഴ കളിക്കുകയാണ്. നാലാം ദിനത്തിലും മഴ കളി മുടക്കിയിരിക്കുകയാണ്. മഴയെ തുടര്‍ന്ന് നാലാം ദിനം ഒരു ഓവര്‍ പോലും ഇതുവരെ എറിഞ്ഞിട്ടില്ല. നേരത്തെ ആദ്യ ദിനം മഴ മൂലം പൂര്‍ണമായി ഉപേക്ഷിച്ചിരുന്നു. അതിനുശേഷം പലപ്പോഴും മഴ മൂലം കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. ഇങ്ങനെ പോയാല്‍ മത്സരം സമനിലയില്‍ പിരിയേണ്ടിവരുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. കാലാവസ്ഥ കൂടി പരിഗണിച്ച് മത്സരവേദി തിരഞ്ഞെടുക്കണമായിരുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ ഐസിസിയെ വിമര്‍ശിച്ച് പലരും പറഞ്ഞു.

അതേസമയം, മത്സരം സമനിലയില്‍ ആയാല്‍ ഇരു ടീമുകള്‍ക്കും കിരീടം പങ്കുവയ്ക്കും. മത്സരവിജയികള്‍ക്കുള്ള 12 കോടി രൂപ പകുതിയായി വീതംവയ്ക്കുകയാണ് ചെയ്യുക. ജൂണ്‍ 22 നാണ് മത്സരം അവസാനിക്കേണ്ടത്. എന്നാല്‍, ജൂണ്‍ 23 ന് റിസര്‍വ് ഡെ ആണ്. ആദ്യദിനം മഴമൂലം മത്സരം ഉപേക്ഷിച്ചതിനാല്‍ റിസര്‍വ് ഡെ കൂടി കളിക്കാനാണ് സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :