വടക്കന്‍ ജില്ലകളില്‍ മഴ: ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (13:31 IST)
വടക്കന്‍ ജില്ലകളില്‍ മഴ തുടരുന്നതിനാല്‍ ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാലവര്‍ഷം സംസ്ഥാനത്ത് പൊതുവേ ദുര്‍ബലമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് വിലക്കുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :