മുംബൈ|
jibin|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (20:49 IST)
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്ക് വില്ലനായ സാഹചര്യത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഹീറോ യുവരാജ് സിംഗിന് പ്രതീക്ഷ. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പരിക്കിന്റെ നിഴലില്‍ നില്‍ക്കുന്നത്.
ഫെബ്രുവരി 7ന് നടക്കുന്ന ശാരീരികക്ഷമതാ പരിശേധനയില്‍ നാലു പേര്‍ക്കും കായിക ക്ഷമത തെളിയിക്കേണ്ടതുണ്ട്. ഇതില്‍ തോല്‍ക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഈ സാഹചര്യത്തിലാണ് യുവരാജ് സിംഗിന് അവസരമൊരുങ്ങുന്നത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ചില്ലെങ്കില്‍ ആ സ്ഥാനത്തേക്ക് യുവി വരുമെന്ന് ഉറപ്പാണ്. രോഹിത് ശര്‍മയുടെ പരിക്ക് ഭേദമായില്ലെങ്കില്‍ ഓപ്പണര്‍ മുരളി വിജയ് ആയിരിക്കും ടീമിലെത്തുക. ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ പരിക്ക് മാറിയില്ലെങ്കില്‍ മോഹിത് ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ടീമില്‍ എത്തും.
എന്നാല്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കി യുവരാജ് സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിക്ക് താല്‍പ്പര്യം ഇല്ലാത്തതാണ് പ്രധാന കാരണം. എന്നാല്‍ അവസാന നിമിഷം സെലക്ടര്‍മാര്‍ ഇടപെട്ട് യുവിയെ ടീമില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.