ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (13:06 IST)
ഈ മാസം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ നിന്ന് യുവരാജ് സിംഗിനെയും വീരേന്ദര്‍ സെവാഗിനെയും ഒഴിവാക്കാന്‍ അടിക്കളികള്‍ നടത്തിയത് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് റിപ്പോര്‍ട്ട്.
യുവരാജിനെയും സേവാഗിനെയും മുപ്പതംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് പതിനഞ്ച് അംഗ ടീമിനെ പ്രഖ്യാപിക്കുന്ന വേളയില്‍ ഓള്‍ റൌണ്ടര്‍ രവിന്ദ്ര ജഡേജയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് യുവി ടീമില്‍ എത്തുമെന്ന് പലയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് പരന്നിരുന്നു. പതിനഞ്ച് അംഗ ടീമില്‍ കഴിഞ്ഞ ലോകകപ്പിലെ ഹീറോ ആയ യുവരാജിനെ ഉള്‍പ്പെടുത്തണമെന്ന് എല്ലാവരും ആവശ്യപ്പെട്ട വേളയിലാണ് പരിക്കാണെങ്കിലും ജഡേജയെ ടീമില്‍ നില നിര്‍ത്താമെന്ന് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്.
സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മഹേന്ദ്ര സിംഗ് ധോണിയാണെന്നാണ് റിപ്പോര്‍ട്ട്. ഏഴിന് നടക്കുന്ന കായിക ക്ഷമത പരിശേധനയില്‍ ജഡേജ പരാജയപ്പെട്ടാന്‍ പകരം യുവരാജ് ടീമില്‍ വരുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ ധോണി പുതിയ തന്ത്രങ്ങള്‍ പാകപ്പെടുത്തുകയാണ്. പഴയ ഫോം യുവിക്കില്ലെന്നും, ഫീല്‍ഡില്‍ അദ്ദേഹം പരാജയപ്പെടുകയാണെന്നുമാണ് ധോണിയുടെ പരാതി. ഈ പരാതികള്‍ തന്നെ ഉന്നയിച്ചാണ് സേവാഗിനെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ നായകന്‍ തുനിയാതിരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.