ഫീൽഡിംഗ് പരാജയപ്പെടുന്നു; ഇന്ത്യ പരിശീലനം നടത്തി

 ഇന്ത്യന്‍ ക്രിക്കറ്റ് ടീം  , ലോകകപ്പ് ക്രിക്കറ്റ് ടീം , ഇന്ത്യ-യുഎഇ
പെർത്ത്| jibin| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (08:39 IST)
പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീം യുഎഇയ്ക്കെതിരായ പോരാട്ടത്തിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഫീൽഡിംഗില്‍ തീവ്രമായ പരിശീലനം നടത്തി. ശനിയാഴ്ച പെർത്തിലാണ് പോരാട്ടം.

അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാറാറിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം ണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ഫീൽഡിംഗ് പ്രാക്ടീസ് നടത്തിയത്. നാലുപേരെ വരിയായി നിറുത്തിയശേഷം
വെംഗാർ 10 മീറ്റർ അകലെനിന്ന്
ശക്തിയിൽ പന്തടിക്കും. ക്യൂവിൽ മുന്നിൽ നിൽക്കുന്നയാൾ ഞൊടിയിടയിൽ
മാറുമ്പോൾ രണ്ടാമൻ പന്തു പിടിക്കുന്നതായിരുന്നു പരിശീലന രീതി. കൂടാതെ ക്യാച്ചിംഗ് പ്രാക്ടീസും, ത്രോ സ്റ്റമ്പിൽ കൊള്ളിക്കാനുള്ള
പരിശീലനവും നടന്നു.

സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, വിരാട് കൊഹ്‌ലി എന്നിവർ ഈ പരിശീലനത്തിൽ
മികവ് കാട്ടി. ടെന്നിസ് റാക്കറ്റുപയോഗിച്ച്
ക്ളോസ് റേഞ്ചിൽ
ക്യാച്ചെടുക്കാൻ പ്രാക്ടീസ് നൽകുകയും ചെയ്തു. 75 മിനിറ്റോളം സമയം ഫീൽഡിംഗ് പ്രാക്ടീസിനായാണ് ടീം ചെലവഴിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :