ബ്രിസ്ബെയ്ന്‍|
Last Updated:
ബുധന്‍, 25 ഫെബ്രുവരി 2015 (18:18 IST)
അംജദ് ജാവേദ് എറിഞ്ഞ പന്ത് എഡ് ജോയ്‌സിന്റെ ഓഫ് സ്റ്റമ്പിലിടിച്ച് ബെയ്ല്‍ തെറിപ്പിച്ചു. എന്നാല്‍ ജോയിസ് ഔട്ടായില്ല.
ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ നടന്ന
അയര്‍ലന്‍ഡ്-യുഎഇ മല്‍സരത്തിനിടെയാണ് അത്യപൂര്‍വമായ ക്രിക്കറ്റ് കാഴ്ച പിറന്നത്.
പത്താം ഓവറില്‍ യു എ ഇ.യുടെ അംജദ് ജാവേദ് എറിഞ്ഞ
മനോഹരമായ യോര്‍ക്കര്‍
എഡ് ജോയ്‌സിന്റെ ഓഫ് സ്റ്റമ്പിലിടിച്ച് ബെയ്ല്‍ തെറിച്ചു. പിന്നാലെ പന്തിടിച്ചത് അറിയിച്ചുകൊണ്ട് ബെയ്ല്‍സില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി ലൈറ്റ് മിന്നി. എന്നാല്‍ എല്ലാ ക്രിക്കറ്റ് കാണികളേയും ഞെട്ടിച്ചുകൊണ്ട് ഉയര്‍ന്ന് പൊങ്ങിയ ബെയ്ല്‍സ്
തിരികെ സ്റ്റമ്പിന് മുകളില്‍ അതേ സ്ഥാനത്തിരുന്നു.ഇതോടെ എഡ് ജോയിസ് നോട്ടൌട്ട്.
ബെയ്ല്‍സ് സ്റ്റംപില്‍ നിന്നും തെറിച്ച് താഴെ വീഴണം എന്ന നിയമമാണ് ജോയിസിന് തുണയായത്.
യു എ ഇയുടെ 279 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന അയര്‍ലന്‍ഡ്
ഒന്നിന് 35 റണ്‍ എന്ന നിലയില്‍ നില്‍ക്കെയാണ് ജോയിസിനെ ഭാഗ്യം തുണച്ചത്. എഡ് ജോയിസിന്റെ സ്കോര്‍ അപ്പോള്‍ 16 റണ്‍സായിരുന്നു. എന്തായാലും അടുത്ത പന്ത് ബൗണ്ടറിയി അടിച്ചാണ് ജോയ്‌സ് ബെയ്ല്‍സിലൂടെ വന്ന ഭാഗ്യം ആഘോഷിച്ചത്. എന്നാല്‍
49 പന്തില്‍ നിന്നും 37 റണ്‍സെടുത്ത് നില്‍ക്കെ അംജദ് ജാവേദ് തന്നെയാണ് എഡ് ജോയ്സിനെ പുറത്താക്കിയത്. ജോയ്‌സ് എഡ്ജ് ചെയ്യാന്‍ ശ്രമിച്ച പന്ത്
കീപ്പര്‍ പാട്ടിലിന്റെ കൈയിലൊതുങ്ങുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.