വുമണ്‍ ട്വന്റി 20 ലോകകപ്പ് തത്സമയം കാണാന്‍ എന്ത് വേണം?

രേണുക വേണു| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (08:49 IST)

ഫെബ്രുവരി 10 ന് തുടങ്ങിയ വനിത ട്വന്റി 20 ലോകകപ്പിലെ അഞ്ച് മത്സരങ്ങള്‍ ഇതിനോടകം കഴിഞ്ഞു. ഇന്ത്യന്‍ സമയം വൈകിട്ട് 6.30, രാത്രി 10.30 എന്നീ സമയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലാണ് പത്ത് ടീമുകളാണ് കിരീടത്തിനായി പോരടിക്കുന്നത്. ഒരു ഗ്രൂപ്പില്‍ അഞ്ച് ടീമുകള്‍.

ഇംഗ്ലണ്ട്, അയര്‍ലണ്ട്, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ശ്രീലങ്ക, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് എ ഗ്രൂപ്പില്‍ ഉള്ളത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും ലോകകപ്പ് മത്സരങ്ങള്‍ തത്സമയം കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :